കാര്‍ട്ടണില്‍ അജ്ഞാത യുവതിയുടെ മൃതദേഹം, ഷാള്‍ കഴുത്തില്‍ ചുറ്റിയ നിലയില്‍; ദുരൂഹത, അന്വേഷണം 

25-30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഹോട്ടലിന് മുന്‍പില്‍ കാര്‍ട്ടണിന് അകത്താണ് മൃതദേഹം കണ്ടെത്തിയത്. കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. വടക്കുകിഴക്കന്‍ ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് മേഖലയില്‍ ഹോട്ടലിന് മുന്‍പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ട്ടണ്‍ ശ്രദ്ധയില്‍പ്പെട്ട സ്ഥലവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

25-30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാര്‍ട്ടണില്‍ നീലനിറമുളള ഷാള്‍ കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടതെന്ന് പൊലീസ് പറയുന്നു. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അേേന്വഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER