കാളവണ്ടിയില്‍ കയറി യാത്ര; വെള്ളക്കെട്ടിലേക്ക് തെറിച്ചുവീണ് യാത്രക്കാര്‍ (വീഡിയോ)

കാളവണ്ടിയില്‍ കയറി യാത്ര; വെള്ളക്കെട്ടിലേക്ക് തെറിച്ചുവീണ് യാത്രക്കാര്‍ (വീഡിയോ)

രാജ്യതലസ്ഥാത്ത് കനത്ത മഴയാണ് പെയ്തിറങ്ങുന്നത്. റോഡുകള്‍ വെള്ളത്തിനടിയിലായി.
Published on

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴയാണ് പെയ്തിറങ്ങുന്നത്. റോഡുകള്‍ വെള്ളത്തിനടിയിലായി. നിരവധിപേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. വെള്ളക്കെട്ട് മറികടക്കാനായി ജനങ്ങള്‍ പല മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്.

കാളവണ്ടിയില്‍ വെള്ളക്കെട്ട് മറികടക്കാന്‍ ശ്രമിക്കുന്ന ചിലയാളുകളുടെ വീഡിയോ പുറത്തുവന്നു. യാത്രയ്ക്കിടെ, കാളവണ്ടി മറിഞ്ഞ് ഇവരില്‍ ചിലര്‍ വെള്ളത്തില്‍ തെറിച്ചുവീണു.

വണ്ടി തെളിച്ചയാള്‍ ഉള്‍പ്പെടെയാണ് തെറിച്ചുവീണത്. തിങ്ങിനിറഞ്ഞാണ് ആളുകള്‍ യാത്ര ചെയ്തത്. വലിയ വെള്ളക്കെട്ടില്ലാതിരുന്നത് അപകടം ഒഴിവാക്കി.

വ്യാഴാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍ കനത്ത മഴ ആരംഭിച്ചത്. രണ്ടുദിവസം മുന്‍പും ഡല്‍ഹിയില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ദ്വാരകയിലെ അണ്ടര്‍പാസില്‍ വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു. വരും ദിവസങ്ങളിലും ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com