

ഹൈദരാബാദ്: കിടക്കയില്‍ മാത്രം സ്ത്രീകളെ കൊള്ളാം എന്ന വിവാദ പരാമര്‍ശം നടത്തിയ തെലുങ്ക് നടന്‍ ചലപതി റാവുവിനെതിരെ പൊലീസ് കേസെടുത്തു. വനിതാ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ പീനല്‍ കോഡിലെ 354A(4), 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. നാഗചൈതന്യ പ്രധാന വേഷത്തിലെത്തുന്ന രാരാന്‍ഡോയ് വെഡുക ചൂധം എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിലായിരുന്നു തെലുങ്ക് സിനിമകളില്‍ ഹാസ്യ, വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന താരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം.
പരാമര്‍ശം വിവാദമായതോടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ സിനിമാ രംഗത്തും പുറത്തുമുള്ളവര്‍ വിമര്‍ശനവുമായെത്തി. ചലപതി റാവുവിന്റെ പരാമര്‍ശവുമായി ഒരു തരത്തിലും യോജിക്കുന്നില്ലെന്ന പ്രതികരണവുമായി സിനിമയുടെ നിര്‍മാതാവും നടനുമായ നാഗാര്‍ജുന അക്കിനേനിയും മുന്നോട്ടുവന്നിരുന്നു.
ചലപതി റാവു തന്നെ തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും അദ്ധേഹത്തിനെതിരായ പ്രതിഷേധങ്ങള്‍ അവസാനിച്ചിട്ടില്ല.
I always respect women personally and in my films/I definitely do not agree wt Chalapati rao's derogatory comments/dinosaurs do not exist!!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates