കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരി ഭര്‍ത്താവും സുഹൃത്തും പീഡിപ്പിച്ചു

വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞു. തുടര്‍ന്ന് അമ്മയും പെണ്‍കുട്ടിയും ചേര്‍ന്നാണ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്
കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരി ഭര്‍ത്താവും സുഹൃത്തും പീഡിപ്പിച്ചു
Updated on
1 min read

ലുധിയാന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സഹോദരീഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. ലുധിയാന ബസന്ത് നഗറിലെ 31കാരനും ഇയാളുടെ സുഹൃത്തുമാണ് അറസ്റ്റിലായത്. 31കാരന്റെ ഭാര്യയുടെ സഹോദരിയായ 15 വയസ്സുകാരിയാണ് പീഡനത്തിനിരയായത്.

കഴിഞ്ഞദിവസം ഭാര്യവീട്ടിലെത്തിയ 31കാരന്‍ കുഞ്ഞിന് സുഖമില്ലെന്നും കുഞ്ഞിനെ നോക്കാന്‍ ഭാര്യാസഹോദരിയെ വീട്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം വീട്ടിലെത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിന് ഇപ്പോള്‍ കുഴപ്പമില്ലെന്നും പെണ്‍കുട്ടിയെ അവരുടെ വീട്ടില്‍കൊണ്ടാക്കാമെന്നും പറഞ്ഞു. മദ്യപിച്ചെത്തിയ ഇയാള്‍ക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. വീട്ടില്‍ കൊണ്ടുവിടാന്‍ പോകുന്നതിനിടെ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

യാത്രയ്ക്കിടെ ബസന്ത് നഗറിലെ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവരം വീട്ടുകാരോട് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞു. തുടര്‍ന്ന് അമ്മയും പെണ്‍കുട്ടിയും ചേര്‍ന്നാണ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരമടക്കം കേസെടുത്തതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com