കുതിച്ച് ഉയര്‍ന്ന് വില; 550 കിലോ സവാള മോഷ്ടിച്ചു; രണ്ട് പേര്‍ പിടിയില്‍

സഞ്ജയ്, പോപറ്റ് കാലെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
കുതിച്ച് ഉയര്‍ന്ന് വില; 550 കിലോ സവാള മോഷ്ടിച്ചു; രണ്ട് പേര്‍ പിടിയില്‍
Updated on
1 min read

പൂനെ: വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ 550 കിലോ സവാള മോഷ്ടിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പൂനെയിലെ മൗജെ ദേവ്ജലി ഗ്രാമത്തിലാണ് സംഭവം. രണ്ട് പേരെ പൊലീസ് അറസ്റ്റുചെയ്തു.

സഞ്ജയ്, പോപറ്റ് കാലെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഐപിസി 371, 511 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഉള്ളിവില കുതിക്കുകയാണ്. ഇതിനകം തന്നെ കിലോയ്ക്ക് നൂറ് രൂപയിലധികമാണ് വില. അധികമഴയും വെള്ളപ്പൊക്കവുമാണ് വിലകൂടാന്‍ ഇടയാക്കിയത്. കൃഷിനാശംമൂലം ഉത്പാദനം കുത്തനെ കുറഞ്ഞു. തുടര്‍ച്ചയായുണ്ടായ മഴകാരണം സംഭരിച്ചുെവച്ചിരുന്ന സവാള നശിച്ചുപോവുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com