കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചു

കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.  മണിക്കൂറുകള്‍ നീണ്ട വെടിവെപ്പ് അവസാനിച്ചുവെങ്കിലും സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്
കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചു
Updated on
1 min read

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. തെക്കന്‍ കശ്മീരില്‍ നടത്തി വന്ന സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ ഒളിച്ച് താമസിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് സൈന്യം തിരിച്ചടിച്ചത്. 

 മണിക്കൂറുകള്‍ നീണ്ട വെടിവെപ്പ് അവസാനിച്ചുവെങ്കിലും സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. പ്രദേശവാസികള്‍ സൈന്യത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ പിരിച്ചു വിടുന്നതിനായി സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. സൈന്യത്തിനെതിരായ ആക്രമണങ്ങളെ തുടര്‍ന്ന് തെക്കന്‍ കശ്മീരിലേക്കുള്ള മൊബൈല്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com