ന്യൂഡല്‍ഹി: സിയാച്ചിനിലെ മഞ്ഞുമടക്കുകളിലുള്ള സൈനികര്‍ക്കായി ഇനി കുളിക്കുന്നതിനായി മൂന്ന് മാസം കാത്തിരിക്കേണ്ട. വെള്ളമില്ലാതെ തന്നെ ശരീരം വൃത്തിയാക്കാനുള്ള ഉത്പന്നങ്ങളാണ് സൈനികര്‍ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്തത്. 3000 സൈനികരാണ് 21,700 അടി ഉയരെ അതിര്‍ത്തി കാക്കുന്നത്. ഇന്തോ- ചൈന അതിര്‍ത്തി പ്രദേശമായ സിയാച്ചിന്‍ ഗ്ലേസിയറിന്റെ പരിപാലനത്തിനായി അഞ്ച് മുതല്‍ ഏഴ് കോടി രൂപവരെയാണ് പ്രതിദിനം ചിലവഴിച്ച് വരുന്നത്.
ജലാംശമില്ലാതെ ശരീരം വൃത്തിയാക്കാനുള്ള ഉത്പന്നങ്ങള്‍ ഇനി മുതല്‍ സൈനികര്‍ക്ക് രണ്ടാഴ്ചയില്‍ ഒരിക്കല്‍ വിതരണം ചെയ്യാനാണ് തീരുമാനം. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തത്.
താപനില പലപ്പോഴും മൈനസ് 60 ഡിഗ്രിയില്‍ താഴെ പോകുന്നതിനാല്‍ വെള്ളം കണി കാണാന്‍ പോലും കിട്ടാറില്ല. അതുകൊണ്ട് തന്നെ സിയാച്ചിനില്‍ ഡ്യൂട്ടി കിട്ടുന്ന സൈനികര്‍ മൂന്ന് മാസത്തിന് ശേഷം മലയിറങ്ങുമ്പോഴാണ് കുളിക്കുന്നത്. 28 ദിവസത്തെ കയറ്റത്തിനൊടുവില്‍ മാത്രമാണ് ഭൂമിയിലെ തന്നെ ആളില്ലാ പ്രദേശങ്ങളിലൊന്നായ സിയാച്ചിനിന്റെ മുകളില്‍ എത്താന്‍ സാധിക്കുക. ഈ മേഖലയില്‍ ഉള്ള സൈനികരുടെ ആരോഗ്യപ്രശ്‌നങ്ങളെ വിശദമായി പഠിക്കുമെന്നും എത്രയും വേഗം ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates