'കൂറുമാറ്റക്കാരെ സംരക്ഷിക്കുന്നു, നിയമസഭയുടെ അധികാരത്തില്‍ കടന്നുകയറുന്നു'; സുപ്രിം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്

വിപ്പ് അസ്ഥിരപ്പെടുത്തുന്ന സുപ്രിം കോടതി വിധി കൂറുമാറിയ എംഎല്‍എമാര്‍ക്കു സംരക്ഷണം നല്‍കുന്നതാണെന്ന് പാര്‍ട്ടി
കെസി വേണുഗോപാല്‍ സിദ്ധരാമയ്യയ്‌ക്കൊപ്പം (ഫയല്‍)
കെസി വേണുഗോപാല്‍ സിദ്ധരാമയ്യയ്‌ക്കൊപ്പം (ഫയല്‍)
Updated on
1 min read

ന്യൂഡല്‍ഹി: കര്‍ണാടക കേസിലെ സുപ്രിം കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. വിപ്പ് അസ്ഥിരപ്പെടുത്തുന്ന സുപ്രിം കോടതി വിധി കൂറുമാറിയ എംഎല്‍എമാര്‍ക്കു സംരക്ഷണം നല്‍കുന്നതാണെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. മോശമായ ജുഡീഷ്യല്‍ കീഴ് വഴക്കം സൃഷ്ടിക്കുന്നതാണ് വിധിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. 

എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ക്കു തീരുമാനമെടുക്കാമെന്ന് ഉത്തരവിട്ട സുപ്രിം കോടതി സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവരെ നിര്‍ബന്ധിക്കാനാവില്ലെന്ന് വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. വിപ്പ് അസ്ഥിരപ്പെടുത്തുതും അതുവഴി പത്താംപട്ടികയ്ക്കു വിരുദ്ധവുമാണ് സുപ്രിം കോടതി ഉത്തരവെന്ന് സുര്‍ജേവാല കുറ്റപ്പെടുത്തി. ഭീകരമായ കീഴ് വഴക്കമാണ് ഈ വിധി സൃഷ്ടിക്കുന്നത്. 

ജനവിധിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എംഎല്‍എമാര്‍ക്ക് കണ്ണടച്ചു സംരക്ഷണം നല്‍കുകയാണ് കോടതി ചെയ്തിരിക്കുന്നത്. വിപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചതിലൂടെ നിയമ നിര്‍മാണ സഭയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുകയാണ് കോടതി ചെയ്തത്. ഇത് അധികാര പരിധി വിട്ടുള്ള കടന്നുകയറലാണ്-സുര്‍ജേവാല പറഞ്ഞു. 

കുതിരക്കച്ചവടം പ്രോത്സാഹിപ്പിക്കുന്നതാണ് സുപ്രിം കോടതി വിധിയെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു കുറ്റപ്പെടുത്തി. കൂറുമാറ്റക്കാരെ സംരക്ഷിക്കുന്ന വിധി നിയമസഭയുടെ അധികാരത്തിലേക്കു കടന്നുകയറിയുള്ളതാണെന്ന് പിസിസി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com