കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​വ​ർ വീ​ണ്ടും ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പിച്ചു; പരാതിയുമായി പതിനേഴുകാരി 

സ്വന്തം ​ഗ്രാമത്തിൽ തന്നെയുള്ള നാല് പേർക്കെതിരെയാണ് പെൺക്കുട്ടിയുടെ ആരോപണം
കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​വ​ർ വീ​ണ്ടും ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പിച്ചു; പരാതിയുമായി പതിനേഴുകാരി 
Updated on
1 min read

ച​ണ്ഡി​ഗ​ഡ്: കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​വ​ർ വീ​ണ്ടും ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന് പതിനേഴുകാരിയുടെ പരാതി. ഹ​രി​യാ​ന​യി​ലെ പ​ൽ​വ​ലി​ൽ​ നിന്നുള്ള പെൺക്കുട്ടിയാണ് പൊലീസിൽ പരാതി നൽകിയത്. 

നാ​ലു പേ​ർ​ക്കെ​തി​രേ ഈ ​വ​ർ​ഷ​മാ​ദ്യമാണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന പ​രാ​തി ന​ൽ​കിയത്. എന്നാൽ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ന്‍റെ​യും തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​കേ​സ് ത​ള്ളി. ഇതിന് പിന്നാലെയാണ് പെൺക്കുട്ടി വീണ്ടും പരാതിയുമായി പൊലീസനെ സമീപിച്ചിരിക്കുന്നത്. സ്വന്തം ​ഗ്രാമത്തിൽ തന്നെയുള്ള നാല് പേർക്കെതിരെയാണ് പെൺക്കുട്ടിയുടെ ആരോപണം. 

ഡിസംബർ നാലാം തിയതി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ തന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പെ​ണ്‍​കു​ട്ടി​ മൊഴി നൽകിയിരിക്കുന്നത്. പെൺക്കുട്ടിയു‍ടെ പരാതിയിൽ കേസെടുത്തെന്നും അന്വേഷണം ആരംഭിച്ചതായും പ​ൽ​വ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് ന​രേ​ന്ദ്ര ബി​ജ​ർ​നി​യ പ​റ​ഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com