കൃഷ്ണമൃഗം കുറകേ ചാടി; പൊലീസ് വാഹനം മറിഞ്ഞു; അധോലോക കുറ്റവാളി മരിച്ചു

കുറുകേ ചാടിയ കൃഷ്ണ മൃഗത്തെ ഇടിച്ച് ഇവര്‍ സഞ്ചിരിച്ചിരുന്ന ഇന്നോവ മറിയുകയായിരുന്നു.
കൃഷ്ണമൃഗം കുറകേ ചാടി; പൊലീസ് വാഹനം മറിഞ്ഞു; അധോലോക കുറ്റവാളി മരിച്ചു
Updated on
1 min read

ഗുണ: പൊലീസ് പിടികൂടിയ അധോലോക കുറ്റവാളി വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് പൊലീസ് പിടികൂടിയ ഫിറോസ് ഖാന്‍ എന്ന അധോലോക കുറ്റവാളിയാണ് മുംബൈയിലേക്കുള്ള യാത്രാമധ്യേ മധ്യപ്രദേശിലെ ഗുണയില്‍ വെച്ച് നടന്ന അപകടത്തില്‍ മരിച്ചത്. 

കുറുകേ ചാടിയ കൃഷ്ണ മൃഗത്തെ ഇടിച്ച് ഇവര്‍ സഞ്ചിരിച്ചിരുന്ന ഇന്നോവ മറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ ഗ്വാളിയോര്‍-ബെതുല്‍ ഹൈവേയില്‍ വെച്ചാണ് അപകടം നടന്നതെന്നും പൊലീസ് പറഞ്ഞു. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഖാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് മരിച്ച ഫിറോസ് ഖാന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com