ന്യൂഡൽഹി: സ്പെഷൽ ഡിഫൻസ് പേഴ്സണൽ ഫോറത്തിൽ 534 ഒഴിവുകളുണ്ടെന്ന രീതിയിൽ പുറത്തു വന്ന വിജ്ഞാപനം വ്യാജമെന്ന് വ്യക്തമാക്കി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കുന്ന എംപ്ലോയ്മെന്റ് ന്യൂസിന്റെ ഓഗസ്റ്റ് 15 ലക്കത്തിലാണ് ഇതുസംബന്ധിച്ച വിജ്ഞാപനം വന്നത്.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സ്പെഷൽ ഡിഫൻസ് പേഴ്സണൽ ഫോറം അപേക്ഷ ക്ഷണിച്ചെന്ന തരത്തിലായിരുന്നു അറിയിപ്പ്. 500 രൂപ അപേക്ഷാ ഫീസും പറഞ്ഞിട്ടുണ്ടായിരുന്നു.
എന്നാൽ, മന്ത്രാലയത്തിന് കീഴിൽ അത്തരമൊരു സ്ഥാപനം തന്നെയില്ലെന്ന് പിഐബി വ്യക്തമാക്കി. പിഴവ് സംഭവിച്ചതിൽ എംപ്ലോയ്മെന്റ് ന്യൂസും ഖേദമറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 22-28 ലക്കത്തിൽ ഇതുസംബന്ധിച്ച തിരുത്ത് പ്രസിദ്ധീകരിക്കുമെന്നും അവർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates