കേരളത്തെ കരകയറ്റാന്‍ ആര്‍ജെഡിയും; തേജസ്വി യാദവ് ഒരുമാസത്തെ ശമ്പളം നല്‍കി, ജനപ്രതിനിധികളോട് സഹായിക്കാന്‍ ആഹ്വാനം

പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്നതിനായി കേരളത്തെ സഹായിക്കാന്‍ ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ഉപമുഖ്യമന്ത്രിയും എംഎല്‍എയുമായ തേജസ്വി യാദവ്.
കേരളത്തെ കരകയറ്റാന്‍ ആര്‍ജെഡിയും; തേജസ്വി യാദവ് ഒരുമാസത്തെ ശമ്പളം നല്‍കി, ജനപ്രതിനിധികളോട് സഹായിക്കാന്‍ ആഹ്വാനം
Updated on
1 min read

പറ്റ്‌ന: പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്നതിനായി കേരളത്തെ സഹായിക്കാന്‍ ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ഉപമുഖ്യമന്ത്രിയും എംഎല്‍എയുമായ തേജസ്വി യാദവ്. ഒരുമാസത്തെ ശമ്പളം കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതായി അദ്ദേഹം അറിയച്ചു. പാര്‍ട്ടിയുടെ എല്ലാ എംപിമാരോടും എംഎല്‍എമാരോടും ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും ഔദ്യോഗിക ധനസഹായത്തിന് പുറമേ പാര്‍ട്ടിയിലെ എല്ലാ ജനപ്രതിനിധികളും ഒരുമാസത്തെ ശമ്പളം കേരളത്തിന് നല്‍കുമെന്ന് അറിയിച്ചിരുന്നു. കേരളത്തെ സഹായിക്കണമെന്ന് ആഹ്വാനംചെയ്ത് ഡല്‍ഹി സര്‍ക്കാര്‍ പത്രപരസ്യം നല്‍കുകയും ചെയ്തിരുന്നു. 

കോണ്‍ഗ്രസും തങ്ങളുടെ മുഴുവന്‍ ജനപ്രതിനിധികളും ഒരുമാസത്തെ ശമ്പളം കേരളത്തിന് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട ആയിരംപേര്‍ക്ക് വീട് വച്ചുനല്‍കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com