കൊറോണ ഭീതിയിൽ വളർത്തുമൃ​ഗങ്ങളും; മാസ്ക് ധരിച്ച് ആടുകളും നായ്ക്കുട്ടിയും; വൈറലായി വീഡിയോ 

കൊറോണ ഭീതിയിൽ വളർത്തുമൃ​ഗങ്ങളും; മാസ്ക് ധരിച്ച് ആടുകളും നായ്ക്കുട്ടിയും; വൈറലായി വീഡിയോ 

കൊറോണ ഭീതിയിൽ വളർത്തുമൃ​ഗങ്ങളും; മാസ്ക് ധരിച്ച് ആടുകളും നായ്ക്കുട്ടിയും; വൈറലായി വീഡിയോ 
Published on

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം ലോകത്തെ പിടിച്ചുലയ്ക്കുകയാണ്. സാമൂഹിക അകലം പാലിച്ചും മാസ്കുകൾ ധരിച്ചും സോപ്പോ, സാനിറ്റൈസറോ ഉപയോ​ഗിച്ച് കൈ ശുദ്ധീകരിച്ചോ പ്രതിരോധം തീർക്കാനുള്ള ശ്രമമാണ് ഓരോരുത്തരും നടത്തുന്നത്. 

വീട്ടിലെ വളർത്തു മ‌‌ൃ​ഗങ്ങളുടെ കാര്യത്തിലും ചിലർ അത്തരം മുൻകരുതലുകളെടുക്കുന്നതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മാസ്കുകൾ ധരിച്ച ആടുകളും നായയുമൊക്കെയാണ് താരങ്ങൾ. ഇവരുടെ വീഡിയോയാണ് വൈറലായി മാറിയത്. 

മാസ്‌കുള്‍ ധരിച്ച് പാടത്ത് മേയുന്ന ആടുകളാണ് വീഡിയോയിൽ. നെറ്റ് ഉപയോഗിച്ചുള്ള മാസ്‌കുകളാണ് ആടുകള്‍ ധരിച്ചിരിക്കുന്നത്. കൊറോണ വൈറസ് രാജ്യത്തും വിദേശത്തും പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്ന ആശയം വരുന്ന ഹിന്ദി പാട്ടിനൊപ്പമാണ് വീഡിയോ. മറ്റൊരു വീഡിയോയിലാണ് രണ്ട് നായ്കുട്ടികളിൽ ഒരെണ്ണം മാസ്ക് ധരിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com