'കോടതി അടച്ചിട്ട് ചീഫ് ജസ്റ്റിസ് ബിജെപി നേതാവിന്റെ ആഢംബര ബൈക്കില്‍' ; വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

'കോടതി അടച്ചിട്ട് ചീഫ് ജസ്റ്റിസ് ബിജെപി നേതാവിന്റെ ആഢംബര ബൈക്കില്‍' ; വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍
'കോടതി അടച്ചിട്ട് ചീഫ് ജസ്റ്റിസ് ബിജെപി നേതാവിന്റെ ആഢംബര ബൈക്കില്‍' ; വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍
Updated on
1 min read

ന്യൂഡല്‍ഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ആഢംബര ബൈക്കില്‍ ഇരിക്കുന്നതിന്റെ ചിത്രം പുറത്തുവന്നതിനു പിന്നാലെ വിമര്‍ശനവുമായി സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പൗരന്മാര്‍ക്ക് നീതി അപ്രാപ്യമാക്കി കോടതി അടച്ചിട്ടുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ബിജെപി നേതാവിന്റെ ആഢംബര ബൈക്കില്‍ യാത്ര ചെയ്യുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ ആരോപിച്ചു.

ബിജെപി നേതാവിന്റെ അന്‍പതു ലക്ഷം വിലയുള്ള ആഢംബര ബൈക്കിലാണ് ചീഫ് ജസ്റ്റിസ് ഇരിക്കുന്നത്, അതും മാസ്‌കോ ഹെല്‍മറ്റോ ഇല്ലാതെ. പൗരന്മാര്‍ക്ക് നീതി നിഷേധിച്ച് സുപ്രീം കോടതി അടച്ചിട്ടുകൊണ്ടാണ് അദ്ദേഹം ഇതു ചെയ്യുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലാവുകയാണ്. ഹാര്‍ലി ഡേവ്ഡ്‌സണിന്റെ ലിമിറ്റഡ് എഡിഷന്‍ ബൈക്കില്‍ ചീഫ് ജസ്റ്റിസ് ഇരിക്കുന്നതായാണ് ചിത്രങ്ങളില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com