

ന്യൂഡെല്‍ഹി: കല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിഎസ് കര്‍ണന്റെ മാപ്പപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. നിരുപാധികം മാപ്പുപറയാമെന്ന കര്‍ണന്റെ അപേക്ഷയാണ് കോടതി തള്ളിയത്. അറസ്റ്റ് ഒഴിവാക്കാമെന്ന കര്‍ണന്റെ അപേക്ഷ പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ഏത് സമയവും കര്‍ണന്‍ അറസ്റ്റ് ചെയ്യപ്പെട്ടാക്കാമെന്നും, ജസ്റ്റിസ് കര്‍ണന്റെ മാപ്പപേക്ഷ സ്വീകരിക്കാന്‍ സുപ്രീം കോടതി തയ്യാറാകുന്നില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നിങ്ങള്‍ എന്തിനാണ് എപ്പോഴും ഈ കേസുമായി കോടതിയുടെ മുന്നില്‍ വരുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ചോദിച്ചത്. ഈ കേസ് പരിഗണിച്ചത് സുപ്രീം കോടതിയുടെ ഏഴം ഗ
ബെഞ്ചാണെന്നും ഖെഹാര്‍ വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ടെങ്കിലും മാപ്പുപറയാനുള് വകുപ്പ് നിയമത്തിലുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ണനെ പോലീസ് ഏത് സമയത്തും അറസ്റ്റ് ചെയ്‌തേക്കാം. എന്നാല്‍ കര്‍ണന്‍ എവിടെയാണെന്ന കാര്യത്തില്‍ പൊലീസിന് ഇതുവരെ വ്യക്തമായ സൂചനകിട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
കോടതിയലക്ഷ്യത്തിന് ആറുമാസം തടവുശിക്ഷ വിധിച്ച സുപ്രീംകോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. അഭിഭാഷകന്‍ മുഖേനെയാണ് കര്‍ണന്‍ ഹരജി നല്‍കിയത്. കേസില്‍ ചൊവ്വാഴ്ചയാണ് കര്‍ണന് സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ചത്. കൂടാതെ കര്‍ണനെ ഉടന്‍ അറസ്റ്റുചെയ്തു ജയിലിലടയ്ക്കാനം കൊല്‍കത്ത പൊലീസിന സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ കര്‍ണനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ചെന്നൈയില്‍ നിന്ന് കാളഹസ്തിയിലേക്കും പോയെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. അതിനിടെ ഇന്നലെയാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കര്‍ണന്‍ ചെന്നൈയില്‍ തന്നെയുണ്ടെന്നും കോടതി വിധിക്കെതിരെ അദ്ദേഹം രാഷ്ട്രപതിയെ കാണുമെന്നും അഭിഭാഷകന്‍ മാത്യ നെടുംപാറ അറിയിച്ചിരുന്നു.
ചെന്നൈ ഹൈകോടതി ചീഫ് ജസ്റ്റിസിനും മറ്റു ജഡ്ജിമാര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്നാണ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരെ വിവാദ ഉത്തരവുകളിറക്കിയ കര്‍ണന്റെ എല്ലാ ജുഡീഷ്യല്‍ അധികാരങ്ങളും സുപ്രീംകോടതി എടുത്തുകളഞ്ഞു. തുടര്‍ന്നും സുപ്രീംകോടതിക്കെതിരെ ഉത്തരവിറക്കിയ കര്‍ണന്റെ മാനസികാവസ്ഥ പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയെങ്കിലും വൈദ്യപരിശോധയ്ക്ക് കര്‍ണന്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു കോടതിയലക്ഷ്യത്തിന സുപ്രീം കോടതി ആറുമാസം തടവുശിക്ഷ വിധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates