കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബാംഗ്ലൂരിലേക്ക് തിരിച്ചു; 77 എംഎല്‍എമാര്‍ ഒപ്പമെന്ന് കോണ്‍ഗ്രസ്

ഹൈദരാബാദില്‍ ഒളിവില്‍ താമസിപ്പിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബംഗളൂരുവിലേക്ക് തിരിച്ചു - 77 എംഎല്‍എമാര്‍ കൂടെയുണ്ടെന്ന് കോണ്‍ഗ്രസ്‌ 
കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബാംഗ്ലൂരിലേക്ക് തിരിച്ചു; 77 എംഎല്‍എമാര്‍ ഒപ്പമെന്ന് കോണ്‍ഗ്രസ്
Updated on
1 min read


ബംഗളൂരു: ഹൈദരാബാദില്‍ ഒളിവില്‍ താമസിപ്പിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബംഗളൂരുവിലേക്ക് തിരിച്ചു. നാളെ ഉച്ചയ്ക്ക് ശേഷം ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രിം കോടതി നിര്‍ദേശ സാഹചര്യത്തിലാണിത്.  കോണ്‍ഗ്രസ് എംഎല്‍എമാരെ നാളെ ഉച്ചയ്ക്ക് മുമ്പ് നിയമസഭയില്‍ എത്തിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം ഹൈദരബാദില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
എംഎല്‍എമാരെ ബിജെപിയുടെ പ്രലോഭനത്തില്‍ നിന്നും രക്ഷപ്പെടുത്താനായി കോണ്‍ഗ്രസ് ആദ്യം കേരളത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ എംഎല്‍എമാരെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ചാര്‍ട്ടേഡ് വിമാനത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈദരാബാദിലേക്ക് മാറ്റിയത്. 

എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി എല്ലാ എംഎല്‍എമാരുടെയും മോബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച് കൊണ്ട് കോണ്‍ഗ്രസ് മോബൈല്‍ അപ്ലിക്കേഷനിറക്കിയിട്ടുണ്ട് ഇതിലൂടെ എംഎല്‍എമാര്‍ക്കു വരുന്ന ഏതൊരു മെസേജും കോളും ട്രാപ്പ് ചെയ്യും. ആനന്ദ് സിംഗ് ഒഴികേയുള്ള എല്ലാ എംഎല്‍എമാരും തങ്ങളുടെ കൂടെയുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഹൈദരബാദിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരെ കണ്ടിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com