കോണ്‍ഗ്രസ് രാജ്യത്തിന് ഭാരം; അതിനെ ഇല്ലാതാക്കിയാല്‍ അത്രയും നന്ന്:യോഗി ആദിത്യനാഥ്

കോണ്‍ഗ്രസ് രാജ്യത്തിന് ഭാരമാണ്. രാഹുലിന്റെ വരവോടെ അത് പൂര്‍ണമായും ഇല്ലാതാകുമെന്നും യോഗി
കോണ്‍ഗ്രസ് രാജ്യത്തിന് ഭാരം; അതിനെ ഇല്ലാതാക്കിയാല്‍ അത്രയും നന്ന്:യോഗി ആദിത്യനാഥ്
Updated on
1 min read

ലഖ്‌നോ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാമ നിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് രംഗത്ത്. കോണ്‍ഗ്രസ് രാജ്യത്തിന് ഭാരമാണ്. രാഹുലിന്റെ വരവോടെ അത് പൂര്‍ണമായും ഇല്ലാതാകുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
 

രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേത്തയിലും നഗരസഭാ തെരഞ്ഞുടുപ്പില്‍ ബിജെപി വിജയം നേടിയിരുന്നു. കോണ്‍ഗ്രസിനെ ഉത്തര്‍പ്രദേശില്‍ നിന്നും ഉന്മൂലനം ചെയ്തതായും കോണ്‍ഗ്രസിനായി രാഹുലിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രാഹുലിന്റെ പ്രസംഗത്തെയും പ്രവര്‍ത്തിയെയും ജനങ്ങള്‍ പരിഹാസത്തോടെയാണ് കാണുന്നത്.

ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രാഹുല്‍ സ്വന്തം മണ്ഡലത്തിലെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും അമേത്തി മണ്ഡലത്തെ പ്രതിനിധാനം ചെയ്തത് ഗാന്ധി കുടുംബത്തിലെ നാലുതലമുറയായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com