കോണ്‍ഗ്രസിന് ചുട്ട മറുപടി നല്‍കുന്നുണ്ട്, സമയമാവട്ടെ: ഖുശ്ബു

കോണ്‍ഗ്രസിന് ചുട്ട മറുപടി നല്‍കുന്നുണ്ട്, സമയമാവട്ടെ: ഖുശ്ബു
കോണ്‍ഗ്രസിന് ചുട്ട മറുപടി നല്‍കുന്നുണ്ട്, സമയമാവട്ടെ: ഖുശ്ബു
Updated on: 
1 min read

ചെന്നൈ: പാര്‍ട്ടി വിട്ടതിനു തനിക്കെതിരെ രംഗത്തുവന്ന കോണ്‍ഗ്രസിന് ചുട്ട മറുപടി നല്‍കുമെന്ന്, ബിജെപിയില്‍ ചേര്‍ന്ന നടി ഖുശ്ബു. കോണ്‍ഗ്രസില്‍ താന്‍ കഠിനമായി പ്രയത്‌നിച്ചിട്ടുണ്ടെന്ന് ഖുശ്ബു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

''ഞാന്‍ കോണ്‍ഗ്രസിനു വേണ്ടി നന്നായി പണിയെടുത്തു. എന്നിട്ടും അവര്‍ എനിക്കെതിരെ രംഗത്തുവരികയാണ്. അതിനു ചുട്ട മറുപടി കൊടുക്കുന്നുണ്ട്''- ഖുശ്ബു പറഞ്ഞു.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ടി മുരുഗന്‍ ആണ് തന്നെ പാര്‍ട്ടിയില്‍ എത്തിച്ചതെന്ന് ഖുശ്ബു പറഞ്ഞു. ഇന്നലെയാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസിനുള്ള ബാക്കി മറുപടി ബിജെപി ആസ്ഥാനത്തു വച്ചു പറയാമെന്ന് ഖുശ്ബു അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com