കോവിഡ് രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു;  തിരിഞ്ഞുനോക്കാതെ അധികൃതര്‍

70കാരനായ കോവിഡ് രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണുമരിച്ചു 
കോവിഡ് രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു;  തിരിഞ്ഞുനോക്കാതെ അധികൃതര്‍
Updated on
1 min read

ഹൈദരബാദ്:  കോവിഡ് രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു. തെലങ്കാനയിലെ കരിംനഗര്‍ ജില്ലാ ആശുപത്രിയിലാണ് വിചിത്രമായ സംഭവം. 70 കാരനാണ് മരിച്ചത്. 

ജൂലായ് 22നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥീരികരിച്ചു. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ഓക്‌സിജന്‍ നല്‍കിയിരുന്നു. ഉറങ്ങുന്നതിനിടെയാണ് രോഗി കട്ടില്‍ നിന്ന് താഴെ വീണത്. വീഴ്ചയ്ക്കിടെ ഓക്‌സിജന്‍ ബന്ധം നഷ്ടമായതാണ് മരണത്തിന് കാരണം.

രോഗി താഴെ വീണ ഉടന്‍ തന്നെ മറ്റ് രോഗികള്‍ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും ആരും വന്നും നോക്കാന്‍ തയ്യാറായില്ലെന്നും ശ്വാസം മുട്ടിയാണ് ഇയാള്‍ മരിച്ചതെന്നും മറ്റ് രോഗികള്‍ പറയുന്നു. ആശുപത്രിയില്‍ ഉള്ളവര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥ വ്യക്തമാക്കുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Karnataka govt withdraws BJP-era 2022 order banning hijab in classrooms
Tamil Nadu CM Vijay
Rajasthan BJP leader held in NEET paper leak case
ai india
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com