

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവിലെ അവസ്ഥയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നദേന്ദ്ര മോദിക്ക് 200 വിദ്യാഭ്യാസ വിദഗ്ധരുടെ കത്ത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ ക്യാമ്പസുകളില്‍ ഇടത് അജണ്ട നടപ്പാക്കുകയാണ് എന്നാരോപിച്ചാണ് ഇവര്‍ കത്തെഴുതിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി വിസിമാര്‍ അടക്കമുള്ളവരാണ് ഇടതു അരാജകത്വമാണ് ക്യാമ്പസുകളില്‍ നടക്കുന്നത് എന്നാരോപിച്ച് കത്തെഴുതിയിരിക്കുന്നത്.
മധ്യപ്രദേശിലെ ഡോ. ഹരിസിങ് ഗൗര്‍ വിശ്വവിദ്യാലയ സാഗര്‍ വിസി ആര്‍ പി തിവാരി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ബിഹാര്‍ വിസി എച്ച് സി എസ് റാത്തോര്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പായല്‍ മാഗോ, ഹിമാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സില്‍ പ്രൊ സുനില്‍ ഗുപ്ത എന്നിവരും കത്തെഴുതിയവരുടെ കൂട്ടത്തിലുണ്ട്.
'ചെറു ഇടതുഗ്രൂപ്പുകളുടെ തട്ടിപ്പ് കാരണം വിദ്യാഭ്യാസ അന്തരീക്ഷം അധപതിക്കുകയാണെന്ന് ജെഎന്‍യുവിലും ജാമിയയിലും ജാവദ്പൂര്‍ സര്‍വകലാശാലയിലും അടുത്തിടെ നടന്ന സംഭവങ്ങള്‍ ഞങ്ങളെ ഭയപ്പെടുത്തുന്നു' എന്നാണ് കത്തില്‍ പറയുന്നത്.
'ചെറുപ്രായത്തില്‍ തന്നെ വിദ്യാര്‍ത്ഥികളെ മൗലികവാദികളാക്കി മാറ്റുന്നതിലൂടെ സ്വതന്ത്രചിന്തയും ക്രിയാത്മകതയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് അറിവിന്റെ പുതിയ വഴികള്‍ കണ്ടെത്തുന്നതിന് പകരം വിദ്യാര്‍ത്ഥികളെ കൂടുതല്‍ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുകയാണ്.'- കത്തില്‍ പറയുന്നു.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിച്ചമര്‍ത്തല്‍ കാരണം പൊതുചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ സ്വതന്ത്രമായി സംംസാരിക്കാനോ പറ്റാത്ത അവസ്ഥയായി. സമരങ്ങല്‍, ധര്‍ണകള്‍, പണിമുടക്കുകള്‍ എന്നിവ ഇടത് ശക്തികേന്ദ്രങ്ങളില്‍ സ്ഥിരമാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ കാരണം സമൂഹത്തില്‍ അരികുവത്കരിച്ച വിദ്യാര്‍ത്ഥികളാണ് ദുരിതമനുഭവിക്കുന്നത്. അവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുകയും ഭാവി കെട്ടിപ്പടുക്കാന്‍ കഴിയാതാവുകയും ചെയ്യുന്നു.'-കത്തില്‍ പറയുന്നു.
ദേശീപൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യത്ത് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വലിയ സമരപരമ്പരയാണ് നടന്നുവരുന്നത്. സമരങ്ങളുടെ കേന്ദന്ദ്രമായി ജാമിയയും ജെഎന്‍യുവും ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയും മാറിയിരുന്നു. ജെഎന്‍യുല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രത്തിന് എതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെയാണ് ക്യാമ്പസുകളിലെ ഇടത് സംഘടനകളുടെ സ്വാധീനത്തിന് എതിരെ ഒരുവിഭാഗം വിദ്യഭ്യാസ പണ്ഡിതന്‍മാര്‍ രംഗത്ത് വന്നിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates