

മുംബൈ : ഒരു സന്നദ്ധ സംഘടനയുടെ ക്രിസ്മസ് ആഘോങ്ങളില്‍ പങ്കെടുത്തതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസിന്റെ ഭാര്യയ്ക്ക് നേരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപ വര്‍ഷം. ക്രിസ്മസിന്റെ ഭാഗമായുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരണം നല്‍കിയതിനാണ് ഫട്‌നാവിസിന്റെ ഭാര്യ അമൃതയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്. ക്രിസ്തീയ വിശ്വാസം വളര്‍ത്തുകയാണെന്നും, ഹിന്ദുക്കളെ വശീകരിക്കാനുള്ള ക്രൈസ്തവ മിഷണറിമാരുടെ അജന്‍ഡയ്ക്ക് പിന്തുണയേകുകയാണ് അമൃതയെന്നും വിമര്‍ശകര്‍ ആരോപിച്ചു.
പാവപ്പെട്ടവരും നിരാലംബരുമായ കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ ശേഖരിച്ച് നല്‍കുന്ന ബി സാന്റ ക്യാംപെയിന്റെ അംബാസഡറായി പ്രവര്‍ത്തിച്ചുവരികയാണ് അമൃത. ഇതിന്റെ ഭാഗമായുള്ള ചിത്രം ട്വീറ്റ് ചെയ്തപ്പോഴായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. എന്തുകൊണ്ട് ക്രിസ്മസിന് മാത്രം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. എന്തുകൊണ്ട് ദീപാവലിക്കും, ഗണേശ പൂജയ്ക്കും ഇതില്ല. ചെന്നൈ വെള്ളപ്പൊക്ക സമയത്തും ജീവകാരുണ്യപ്രവര്‍ത്തനം എവിടെപ്പോയി. അമൃതയുടെ നടപടി പദവിയുടെ ദുരുപയോഗമാണെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു.
വിമര്‍ശനം അതിരുവിട്ടതോടെ മറുപടിയുമായി അമൃത വീണ്ടും രംഗത്തെത്തി. സ്‌നേഹം, സഹാനുഭീതി, അനുകമ്പ എന്നിവയ്ക്ക് മതമില്ല. തനിക്ക് ചുറ്റുമുള്ള പോസിറ്റീവായ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. നെഗറ്റീവ് ചിന്തകളെ അകറ്റി നിര്‍ത്തുന്നു. ഹിന്ദു എന്ന സ്വത്വത്തില്‍ താന്‍ അഭിമാനം കൊള്ളുന്നു. എല്ലാവരെയും ഒരുമിക്കുന്നതിനും പരമാവധി സഹവര്‍ത്തിത്വം ഉറപ്പാക്കാനും എനിക്ക് കഴിയുന്ന വിധത്തില്‍ എല്ലായ്‌പ്പോഴും താന്‍ ചെയ്യാറുണ്ടെന്നും അമൃത ഫട്‌നാവിസ് റീ ട്വീറ്റ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates