ക്ഷേത്രത്തില്‍ താലികെട്ടാനുള്ള ഒരുക്കങ്ങള്‍ തകൃതി; അധോലോകസംഘാംഗത്തെ പൊലീസ് പിടികൂടിയത് ഇങ്ങനെ

ക്ഷേത്രത്തില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവെയാണ് അധോലോകസംഘാംഗത്തെയും വധുവിനെയും പൊലീസ് പിടികൂടിയത്‌ 
ക്ഷേത്രത്തില്‍ താലികെട്ടാനുള്ള ഒരുക്കങ്ങള്‍ തകൃതി; അധോലോകസംഘാംഗത്തെ പൊലീസ് പിടികൂടിയത് ഇങ്ങനെ
Updated on: 
1 min read

മുംബൈ: ഛോട്ടാ രാജന്‍ സംഘാംഗമായ മന്ദാര്‍ ബോര്‍ക്കറിനെ പൊലീസ് പിടികൂടിയത്. വിവാഹപ്പന്തലില്‍ നിന്ന്. വഝുവിന് താലിചാര്‍ത്താനുള്ള ഒരുക്കങ്ങള്‍ നടക്കവെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.  ഉജ്ജയിനിയിലാണ് സംഭവം.ഒരു ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്

ബോറിവ്‌ലി സ്വദേശിയായ മന്ദാര്‍ ബോര്‍ക്കര്‍ ഉജ്ജയിനിയിലെ കേബിള്‍ ഓപ്പറേറ്റര്‍ കൂടിയാണ്. പ്രതിയെ കുറിച്ചുള്ള വിവരങ്ങളെല്ലാം മുംബൈ പോലീസ് നേരത്തെ ഇന്‍ഡോറിലെ മഹാകാല്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിരുന്നു. ഇവരാണ് പ്രതിയുടെ വാസസ്ഥലവും മറ്റും കണ്ടെത്തുന്നത്.

പോലീസ് സ്ഥലത്തെത്തുമ്പോള്‍ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. ഇവിടെ നിന്നും പോലീസ് മന്ദാറിനെയും കാമുകികൂടിയായ വധുവിനെയും മുംബൈയിലേക്ക് കൊണ്ടുവന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാളെ മുമ്പും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊരു കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.അധോലോക നേതാവായ ഗുരുസത്തമിന് വേണ്ടിയും ഇയാള്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER