ഗണപതിക്കെതിരായ പരാമര്‍ശം കന്നട എഴുത്തുകാരന് നേരെ കരിമഷി പ്രയോഗം

ജയ്ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ സംഘമാണ് പ്രശസ്ത എഴുത്തുകാരന്‍ യോഗേഷ് മാസ്റ്റര്‍ക്കെതിരെ കരിമഷി പ്രയോഗം നടത്തിയത്
ഗണപതിക്കെതിരായ പരാമര്‍ശം കന്നട എഴുത്തുകാരന് നേരെ കരിമഷി പ്രയോഗം
Updated on
1 min read

ബംഗളുരു: പുരോഗമന എഴുത്തുകാരന്‍ യോഗേഷ് മാസ്്റ്റര്‍ക്കെതിരെ വലതുപക്ഷവാദികളുടെ ആക്രമണം. ജയ്ശ്രീ റാം മുദ്രാവാക്യം വിളിച്ചെത്തിയ 9പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. 

പ്രമുഖ എഴുത്തുകാരനും ലങ്കേഷ് പത്രത്തിന്റെ സ്ഥാപകനുമായിരുന്ന ലങ്കേഷിന്റെ ഓര്‍മ്മദിനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യോഗേഷ്. പരിപാടിയുടെ ഇടവേളയില്‍ ചായ കുടിക്കുന്നതിനായി വേദിയില്‍ നിന്നും പുറത്തിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമവുമായി ബന്ഡപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

2013ല്‍ ഇറങ്ങിയ ദുന്തി എന്ന നോവലില്‍ ഗണപതിയെ മോശമായി ചിത്രീകരിച്ച്തായി സംഘ്പരിവാര്‍ സംഘടനകള്‍ ആരോപിച്ചിരുന്നു. സംഘ്പരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി യോഗേഷ് മാസ്റ്ററെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇത് വന്‍ വിവാദത്തിന് ഇടവെച്ചിരുന്നു. കൂടാതെ അഞ്ച് തവണ ഈ പുസ്തകമെഴുതിയതിന്റെ ഭാഗമായി ഇാള്‍ക്ക് എതിരെ 5 തവണ വധശ്രമവും ഉണ്ടായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com