

ഇടഞ്ഞുനില്‍ക്കുന്ന പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും മുഖ്യമന്ത്രി നാരായണസാമിയും വേദിയില്‍ സൗഹൃദം പങ്കിട്ടത് കൗതുകമായി. പുതുച്ചേരി സാഹിത്യോത്സവ വേദിയിലാണ് ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകുന്ന കാഴ്ച കാണികള്‍ ആസ്വദിച്ചത്. കിരണ്‍ ബേദിയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ വിദ്യാഭ്യാസമന്ത്രി കമലക്കണ്ണന്‍ മുന്നോട്ടുവന്നപ്പോള്‍ 'മുഖ്യമന്ത്രിതന്നെ അതു ചെയ്യട്ടെ' എന്ന ബേദിയുടെ ആവശ്യത്തോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്.
ബേദിയുടെ വെല്ലുവിളി നാരായണസ്വാമി സ്വീകരിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ രസകരമാകുകയായിരുന്നു. പ്രസംഗത്തിനുമുമ്പ് ഇരുവരും തമ്മില്‍ വേദിയില്‍ നടന്ന രസകരമായ സംഭാഷണങ്ങള്‍ കൂടെയായപ്പോള്‍ കാണികള്‍ കൂടുതല്‍ ആവേശത്തിലായി.
പരിഭാഷപ്പെടുത്താനായി മുഖ്യമന്ത്രി മുന്നോട്ടുവന്നപ്പോള്‍ താന്‍ പറയുന്നതു മാത്രം മൊഴിമാറ്റുക എന്നായിരുന്നു ബേദിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇതു തനിക്ക് ഉറപ്പുനല്കാന്‍ കഴിയില്ല എന്നായി നാരായണസ്വാമി. 10 മിനിറ്റ് ഞാന്‍ താങ്കളെ വിശ്വസിക്കുകയാണ്, കുറച്ചുസമയത്തേക്ക് ഒരു താല്‍ക്കാലിക സൗഹൃദം എന്ന ബേദിയുടെ വാക്കുകള്‍ക്ക് എനിക്കു സ്ഥിരം സൗഹൃദത്തിനാണു താല്‍പര്യം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പുതുച്ചേരിയിലെ പ്രശസ്ത സാഹിത്യ ഉല്‍സവമായ കമ്പന്‍വിഴായുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു രസകരമായ ഈ മുഹൂര്‍ത്തങ്ങള്‍. സാഹിത്യ ഉല്‍സവത്തില്‍ രാമായണ പാരായണത്തില്‍ ഒന്നാമതെത്തുന്നവര്‍ക്ക് ഒരുലക്ഷം രൂപ സമ്മാനം നല്‍കുമെന്നും പകുതി ഗവര്‍ണറും ബാക്കി മുഖ്യമന്ത്രിയും നല്‍കട്ടെയെന്നും ബേദി പറഞ്ഞപ്പോള്‍, താന്‍ നേരത്തേതന്നെ ഒരുലക്ഷം പ്രഖ്യാപിച്ചിട്ടുണ്ടെന്നായി നാരായണസാമി. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമിടയിലെ മഞ്ഞുരുകിയോ എന്ന ചോദ്യത്തിനു താന്‍ പുതുച്ചേരിയുടെ അഭിവൃദ്ധിക്കായാണു പ്രവര്‍ത്തിക്കുന്നതെന്നു ബേദി പറഞ്ഞു. ഫ്രഞ്ച് എന്നീ ഭാഷകളിലും പ്രാവീണ്യമുള്ളയാളാണു മുഖ്യമന്ത്രിയെന്നും ബഹുമുഖ വ്യക്തിത്വമാണ് അദ്ദേഹത്തിന്റെ ശക്തിയെന്നും ബേദി പ്രശംസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates