

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകാലാശാലകളില്‍ പഠിപ്പിക്കുന്ന ഗസ്റ്റ് ലക്‌ചേഴ്‌ലിന്റെ വേതനം കൂട്ടുന്നു. ഇനിമുതല്‍ ഓരോ ക്ലാസിനും 1500 രൂപയാക്കി കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനയെങ്കില്‍ 50000 രൂപയില്‍ കുറയാത്ത ഒരു തുകയാണ് പ്രതിമാസ വേതനമായി ലഭിക്കുക.
ഡിസംബര്‍ 10ന് നടന്ന യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ മീറ്റിങ്ങിലാണ് ഗസ്റ്റ് അധ്യാപകരുടെ വേതനത്തെ സംബന്ധിച്ച ഈ തീരുമാനമെടുത്തത്. ഈ വിജ്ഞാപനപ്രകാരം ഗസ്റ്റ് ലക്‌ചേഴ്‌സിന് ജോലിഭാരം കൂടുതലാണെങ്കില്‍ 20% അധികം അധ്യാപകരെ നിയമിക്കാനും ഉത്തരവുണ്ട്.
അസിസ്റ്റന്റ് പ്രഫസറുടെ അതേ യോഗ്യത തന്നെയാണ് ഗസ്റ്റ് അധ്യാപകരുടെ തസ്തികയിലേക്കും വേണ്ടത്. പക്ഷേ, പെന്‍ഷന്‍, ഗ്രാറ്റിവിറ്റി, ലീവ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കില്ല. കൂടാതെ സൂപ്രണ്ട് അധ്യാപകരുടെ (ഗസ്റ്റ്) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 70 വയസ് ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates