ഗാന്ധിപ്രതിമക്ക് കാവി പൂശിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു

ഗാന്ധിപ്രതിമക്ക് കാവി പൂശിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു
Updated on
1 min read

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് കാവിയടിച്ച സംഭവം വിവാദമാകുന്നു. ഷാഹ്ജന്‍പൂര്‍ ജില്ലയിലെ ബന്ദ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള  ഷഹ്ജഹന്‍പുരിലാണ് സംഭവം. ഇതിന് ബിജെപി പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പ്രതിമയ്ക്ക് കാവി പൂശിയ കാര്യം വ്യാഴാഴ്ചയാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. 20 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് ഈ പ്രതിമയെന്നാണ് റിപ്പോര്‍ട്ട്. പ്രതിമയിലെ ഊന്നുവടിയും കണ്ണടയും മാത്രമാണ് ഇപ്പോള്‍ കറുത്ത നിറത്തിലുള്ളത്. വെളുത്തവസ്ത്രങ്ങള്‍ ധരിച്ച നിലയിലുള്ള പ്രതിമയ്ക്കാണ് കാവി പൂശിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ഡിഎം ബച്ഛു സിങ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com