ഗുജറാത്തില്‍ 18 മണിക്കൂറിനുള്ളില്‍ മരിച്ചത് ഏഴുപേര്‍;ആകെ മരണം 48; കോവിഡ് സ്ഥിരീകരിച്ചത് 1272 പേര്‍ക്ക്

ഇതോടെ മരണസംഖ്യ 48 ആയെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. 
ഗുജറാത്തില്‍ 18 മണിക്കൂറിനുള്ളില്‍ മരിച്ചത് ഏഴുപേര്‍;ആകെ മരണം 48; കോവിഡ് സ്ഥിരീകരിച്ചത് 1272 പേര്‍ക്ക്
Updated on
1 min read

അഹമ്മദാബാദ്: കഴിഞ്ഞ പതിനെട്ട് മണിക്കൂറിനുള്ളില്‍ ഗുജറാത്തില്‍ കോവിഡ് 19 ബാധിച്ച് മരിച്ചത് ഏഴുപേര്‍. ഇതോടെ മരണസംഖ്യ 48 ആയെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. 

176പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 143പേര്‍ അഹമ്മദാബാദിലാണ്. സൂറത്തില്‍ 13, വഡോദരയില്‍ 13, രാജ്‌കോട്ടില്‍ 2, ഭവന്‍നഗറില്‍ 2, ബറൂച്ച്, ആനന്ദ് എന്നിവിടങ്ങളില്‍ ഒന്നുവീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1272പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 88പേര്‍ക്ക് രോഗം ഭേദമായി. 

24 മണിക്കൂറിനിടെ രാജ്യത്ത് 991 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 43 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14000 കടന്നു. 14378 പേരെയാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 11906 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 1992 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതുവരെ 480 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com