'ഗുര്‍മീത് ജയിലില്‍ മാന്യന്‍'; പരോളിന് അവകാശമുണ്ടെന്ന് ബിജെപി മന്ത്രിമാര്‍

ഗുര്‍മീത് രാം റഹിം സിങ്ങിന് പരോള്‍ അനുവദിക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍
'ഗുര്‍മീത് ജയിലില്‍ മാന്യന്‍'; പരോളിന് അവകാശമുണ്ടെന്ന് ബിജെപി മന്ത്രിമാര്‍
Updated on
1 min read

ന്യൂഡല്‍ഹി: കൊലപാതക, ബലാല്‍സംഗ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിങ്ങിന് പരോള്‍ അനുവദിക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. ശിക്ഷിക്കപ്പെട്ട എല്ലാ കുറ്റവാളികള്‍ക്കും അവകാശങ്ങളുണ്ടെന്നാണ് മന്ത്രി കെ എല്‍ പന്‍വര്‍ അഭിപ്രായപ്പെട്ടത്.

'നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. മാത്രമല്ല അദ്ദേഹത്തിന് പരോളിന് അപേക്ഷിക്കാനുള്ള എല്ലാവിധ അവകാശവുമുണ്ട്. അയാള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നമ്മളത് കമ്മീഷണര്‍ക്ക് ഫോര്‍വേഡും ചെയ്തു, റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലേ തുടര്‍ നടപടികള്‍ സാധ്യമാവൂ',  മന്ത്രി പറഞ്ഞു.

അദ്ദേഹം ജയിലില്‍ നല്ല രീതിയിലാണ് പെരുമാറിയത്. അതുകൊണ്ട് തന്നെ പരോള്‍ ലഭിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ടെന്ന് മന്ത്രി അനില്‍ വിജ് പറഞ്ഞു. 

ഗുര്‍മീതിന്റെ പരോള്‍ അപേക്ഷ ജയില്‍ സൂപ്രണ്ട് ശരിവെച്ചിരുന്നു. ജയില്‍ നിയമങ്ങളൊന്നും ഇതുവരെ ലംഘിക്കാത്തയാളാണ് ഗുര്‍മീതെന്നും ഇയാള്‍ കൊടും കുറ്റവാളിയല്ലെന്നുമായിരുന്നു സൂപ്രണ്ടിന്റെ സാക്ഷ്യപ്പെടുത്തല്‍.

20 വര്‍ഷത്തെ തടവുശിക്ഷയാണ് ഗുര്‍മീതിന് കോടതി വിധിച്ചത്. അതില്‍ ഒരു വര്‍ഷം പൂര്‍ത്തിയായി. റോഹ്ത്തക്കിലെ സനരിയ ജയിലിലാണ് ഗുര്‍മീത് ഇപ്പോഴുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com