'ഗോമൂത്രം കുടിച്ച് ഞാന്‍ സ്തനാര്‍ബുദം മാറ്റിയെടുത്തു'; അവകാശവാദവുമായി പ്രജ്ഞാ സിങ്‌ താക്കൂര്‍

പശുവും പശുവിന്റെ ഉല്‍പ്പന്നങ്ങളും നിന്നും ഒരുപാട് രോഗങ്ങള്‍ക്കുള്ള മരുന്നാണെന്നാണ് പ്രഗ്യ സിങ് പറഞ്ഞത്
'ഗോമൂത്രം കുടിച്ച് ഞാന്‍ സ്തനാര്‍ബുദം മാറ്റിയെടുത്തു'; അവകാശവാദവുമായി പ്രജ്ഞാ സിങ്‌ താക്കൂര്‍
Updated on
1 min read

ഗോമൂത്രം കുടിച്ച് സ്തനാര്‍ബുദം മാറിയെന്ന അവകാശവാദവുമായി ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ്‌ താക്കൂര്‍. ഗോമൂത്രവും പശുവില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുമാണ് തന്റെ കാന്‍സര്‍ മാറ്റിയത് എന്നാണ് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്ഥാനാര്‍ത്ഥി പറഞ്ഞത്. 

പശുവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് പ്രജ്ഞാ സിങ്‌ 'അപൂര്‍വ' മരുന്നിനെക്കുറിച്ച് പറഞ്ഞത്. പല സ്ഥലങ്ങളിലും എങ്ങനെയാണ് പശുവിനോട് പെരുമാറുന്നത് എന്നത് തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. പശുക്കളെ വളര്‍ത്തുന്നത് അനുഗ്രഹമാണെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി പറയുന്നത്. 

പശുവും പശുവിന്റെ ഉല്‍പ്പന്നങ്ങളും നിന്നും ഒരുപാട് രോഗങ്ങള്‍ക്കുള്ള മരുന്നാണെന്നാണ്പ്രജ്ഞാ സിങ്‌ പറഞ്ഞത്. തനിക്കുണ്ടായ ഏറ്റവും വലിയ ഗുണം ഗോമൂത്രം കുടിച്ചതില്‍ നിന്ന് കാന്‍സര്‍ മാറി എന്നതാണ്. തനിക്ക് സ്തനാര്‍ബുദം ഉണ്ടായിരുന്നെന്നും ഗോമൂത്രവും പശുവിന്റെ അഞ്ച് ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള പഞ്ച്ഗവ്യ ചേര്‍ത്തുന്ന ആയുര്‍വേദ മരുന്നുകളും കഴിച്ച് താന്‍ സ്വന്തമായി രോഗം മാറ്റിയെടുക്കുകയായിരുന്നു എന്നാണ് പ്രജ്ഞാ സിങ്‌ പറയുന്നത്. ഗോമൂത്രത്തിന്റെ ഗുണഫലം കൊണ്ടുള്ള ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് താനെന്നാണ് സ്ഥാനാര്‍ത്ഥിയുടെ വാദം. 2008 മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിങ്ങിനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com