

ന്യൂഡെല്‍ഹി: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നതു നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കന്നുകാലികള്‍ക്കെതിരായുള്ള ക്രൂരത തടയുമെന്ന് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. എട്ടോ ഒന്‍പതോ കന്നുകാലികളെ മാത്രം കൊണ്ടുപോകാവുന്ന വണ്ടിയില്‍ 80ഓളം കാലികളെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്.
കര്‍ഷകര്‍ അറക്കാനായി നല്‍കുന്ന പശുക്കളേറെയും ആരോഗ്യമില്ലാത്തതും രോഗം ബാധിച്ചവയുമായിരിക്കും. ഈ നിയമം കൊണ്ട് ഇത്തരം പ്രവണതകളെല്ലാം അവസാനിക്കുമെന്നും മേനകാ ഗാന്ധി പറഞ്ഞു.
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കന്നുകാലികളെ കൊല്ലുകയില്ല എന്ന സത്യവാങ്മൂലം നല്‍കാതെ ഇവയെ വില്‍പ്പനയ്ക്കായി പോലും എത്തിക്കരുതെന്നാണ് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. കാള, പശു, പോത്ത്, എരുമ,ഒട്ടകം എന്നിവയെല്ലാം നിരോധിത പട്ടികയില്‍ പെടും. കന്നുകാലികളെ സംസ്ഥാനത്തിന് പുറത്ത് വില്‍പ്പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates