ഗൗരി ലങ്കേഷ് കൊലപാതകം; പ്രതിയുടെ വ്യക്തതയുളള ചിത്രം പുറത്ത്

പുറത്ത് വിട്ടത് ബൈക്കില്‍ വെളള ഷര്‍ട്ടും ഇരുണ്ട പാന്റ്‌സും തലയില്‍ ഹെല്‍മറ്റും ധരിച്ചയാളുടെ വ്യക്തതയുളള ചിത്രം 
ഗൗരി ലങ്കേഷ് കൊലപാതകം; പ്രതിയുടെ വ്യക്തതയുളള ചിത്രം പുറത്ത്
Updated on
1 min read

ബംഗ്ലൂരു:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നയാളുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രം പൊലീസ് പുറത്തുവിട്ടു. ബൈക്കില്‍ വെള്ള ഷര്‍ട്ടും ഇരുണ്ട പാന്റ്‌സും തലയില്‍ ഹെല്‍മറ്റും കൈയില്‍ ഗ്ലൗസുകളും ധരിച്ചയാളുടെ കൂടുതല്‍ വ്യക്തതയുള്ള സിസിടിവി ചിത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളുടെ രേഖാചിത്രം തയാറാക്കാനായി സമീപവാസികളുടെയും മറ്റും സഹായം തേടിയിരിക്കുകയാണ് പൊലീസ്. 

സെപ്റ്റംബര്‍ അഞ്ചിന് രാത്രി വീടിന്ന് പുറത്തുവച്ചാണ് അജ്ഞാതര്‍ ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഹെല്‍മറ്റ് ധരിച്ച അക്രമി ഗൗരിയുടെ നെഞ്ചിലേക്കു വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിരുന്നു. കൊലയാളികളെന്ന് സംശയമുള്ളവരുടെ രേഖാചിത്രം കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് പുറത്തുവിട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com