ചമ്പല്‍ നദിയില്‍ ബോട്ട് അപകടം;  14 മരണം ; അപകടത്തില്‍പ്പെട്ടത് ക്ഷേത്രദര്‍ശനത്തിന് പോയവര്‍ ( വീഡിയോ)

പരിധിയിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് ബോട്ട് അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍
ചമ്പല്‍ നദിയില്‍ ബോട്ട് അപകടം;  14 മരണം ; അപകടത്തില്‍പ്പെട്ടത് ക്ഷേത്രദര്‍ശനത്തിന് പോയവര്‍ ( വീഡിയോ)
Updated on
1 min read

ഇറ്റാവ : മധ്യപ്രദേശിലെ ഇറ്റാവ നഗരത്തിലെ ചമ്പല്‍ നദിയില്‍ ബോട്ട് അപകടം. 30 പേരോളം കയറിയ ബോട്ട് നദിയില്‍ മുങ്ങുകയായിരുന്നു. ഇറ്റാവയ്ക്ക് അടുത്ത് ഖട്ടോലിയിലാണ് അപകടം ഉണ്ടായത്. 

അപകടത്തില്‍ 14 പേര്‍ മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. പരിധിയിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് ബോട്ട് അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

രക്ഷാപ്രവര്‍ത്തനം 
രക്ഷാപ്രവര്‍ത്തനം 

രാജസ്ഥാനിലെ കരൗളിയില്‍ നിന്നും മധ്യപ്രദേശിലെ ഗോരായ ബാബാ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള നടുക്കം രേഖപ്പെടുത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com