ചെന്നൈയില്‍ ഏഴാം തീയതി മദ്യക്കടകള്‍ തുറക്കില്ല; ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മദ്യക്കടകള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ചെന്നൈയില്‍ ഏഴാം തീയതി മദ്യക്കടകള്‍ തുറക്കില്ല; ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
Updated on
1 min read

ചെന്നൈ: കോവിഡ് 19 വ്യാപനം ശമനമില്ലാതെ തുടരുന്ന ചെന്നൈയില്‍ മദ്യക്കടകള്‍ തുറക്കാമെന്ന ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മദ്യക്കടകള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മെയ് ഏഴിന് കടകള്‍ തുറക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. 

രാവിലെ പത്തുമുതല്‍ അഞ്ചുവരെ തുറക്കാമെന്നായിരുനു ഉത്തരവ്. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം മാറ്റിയത്. 

തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് കീഴില്‍ 5,300 മദ്യ കടകളാണുള്ളത്. ഇവയില്‍ നിന്ന് മാത്രം 30,000 കോടി രൂപയാണ് സര്‍ക്കാരിന് വരുമാനം ലഭിക്കുന്നത്. 

പല ആളുകളും തമിഴ്‌നാടിന്റെ അതിര്‍ത്തി കടന്ന് ഒറ്റപ്പെട്ട വഴികളിലൂടെ പോയി വ്യാജ മദ്യം കഴിക്കുന്നതിലൂടെ ദുരന്തം കൂടുകയാണെന്നും അതിനാല്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നുവെന്നുമാണ് ഇന്നലെ സര്‍ക്കാര്‍ അറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com