ചൈനയുടെ പേര് പറയാന്‍ എന്തിനാണ് ഭയം? മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ചൈനയുടെ പേര് പറയാന്‍ എന്തിനാണ് ഭയം? മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

രാജ്യത്തിന്റെ 74മത് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
Published on

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 74മത് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഇന്ത്യന്‍ മേഖലയില്‍ കടന്നുകയറിയ ചൈനയുടെ പേര് പറയാന്‍ മോദി എന്തിനാണ് ഭയപ്പെടുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു.

കോണ്‍ഗ്രസിനും ഇന്ത്യയിലെ 130കോടി ജനങ്ങള്‍ക്കും സൈന്യത്തില്‍ അഭിമാനവും പൂര്‍ണ വിശ്വാസമുണ്ട്. എല്ലാ തവണയും ചൈന ആക്രമിക്കുമ്പോള്‍ തക്കതായ മറുപടി നല്‍കുന്ന സൈന്യത്തെ അഭിവാദ്യം ചെയ്യുന്നു. എന്നാല്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ എന്തിനാണ് ചൈനയുടെ പേര് പറയാന്‍ ഭയക്കുന്നത്?- അദ്ദേഹം ചോദിച്ചു.

ഇന്ത്യയുടെ പരമാധികാരത്തില്‍ കണ്ണുവെച്ചവര്‍ക്ക് സൈന്യം മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അയല്‍ക്കാരുമായി സൗഹൃദവും സഹവര്‍ത്തിത്വവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com