ഛത്തിസ്ഗഢില്‍ മോദിയുടെ സന്ദര്‍ശനത്തിനു തൊട്ടുമുമ്പായി സ്‌ഫോടനം, നാലു പേര്‍ മരിച്ചു

ഛത്തിസ്ഗഢില്‍ മോദിയുടെ സന്ദര്‍ശനത്തിനു തൊട്ടുമുമ്പായി സ്‌ഫോടനം, നാലു പേര്‍ മരിച്ചു

ഛത്തിസ്ഗഢില്‍ മോദിയുടെ സന്ദര്‍ശനത്തിനു തൊട്ടുമുമ്പായി സ്‌ഫോടനം, നാലു പേര്‍ മരിച്ചു
Published on

റായ്പുര്‍: ഛത്തിസ്ഗഢില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്താനിരിക്കെ മാവോയിസ്റ്റുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. ബസ്തര്‍ മേഖലയിലാണ് സ്‌ഫോടമുണ്ടായത്. 

സിഐഎസ്എഫുകാര്‍ സഞ്ചരിച്ച വാഹനം ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടത്തിയതെന്ന് സേനാ വക്താവ് പറഞ്ഞു. ശക്തിയേറിയ ഐഇഡി സ്‌ഫോടനമാണുണ്ടായത്. ഒരു സൈനികന്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. മിനി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ക്ലീനറുമാണ് സ്‌ഫോടനത്തിനിരയായ സിവിലിയന്‍മാര്‍. രണ്ടു സൈനികര്‍ക്കു പരുക്കുണ്ട്.

നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഛത്തിസ്ഗഢ് സന്ദര്‍ശിക്കാനിരിക്കെയാണ് സ്‌ഫോടനം. ബസ്തറില്‍ വിവിധ തെരഞ്ഞെടുപ്പു പരിപാടികളിലാണ് മോദിയും രാഹുലും പങ്കെടുക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com