ഛത്തീസ്​ഗഡിൽ 20 കാരിയെ കൂട്ടബലാൽസം​ഗം ചെയ്തു, ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമം, നാലുപേർ അറസ്റ്റിൽ

ഒളിവിൽ പോയ പ്രതികളെ മധ്യപ്രദേശിൽ നിന്നും രാജ്നന്ദ്ഗാവിൽ നിന്നുമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

റായ്‌പൂര്‍: ഛത്തീസ്ഗഡിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്താൻ ശ്രമം.  പീഡിപ്പിച്ച ശേഷം ഇരുപതുകാരിയെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് പ്രതികൾ ശ്രമിച്ചത്. സാലേവാര പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജ്നന്ദ്ഗാവിൽ ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം.

സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തക്ചേന്ദ് ധ്രുവ്, സീതാറാം പട്ടേൽ, മായാറാം, ആനന്ദ് പട്ടേൽ എന്നിവരാണ് പിടിയിലായത്.
അറസ്റ്റിലായവർക്ക് 19 നും 20നുമിടയിലാണ് പ്രായം. അമ്മാവന്റെ വീട്ടിൽ കുടുംബ ചടങ്ങിനെത്തിയതായിരുന്നു യുവതി.  മാലിന്യം കളയാൻ പുറത്തേക്ക് പോയ പെൺകുട്ടിയെ നാല് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു.

കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ ഉപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് യുവതി ഇനിയും മുക്തമായിട്ടില്ല. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ മധ്യപ്രദേശിൽ നിന്നും രാജ്നന്ദ്ഗാവിൽ നിന്നുമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com