ജനിച്ചത് നാലും പെണ്‍കുട്ടികള്‍, ഒന്‍പത് മാസം പ്രായമുള്ള മകളെ അച്ഛന്‍ വിഷം നല്‍കി കൊന്നു 

മൃതദേഹം പ്രതിയുടെ വീടിനടുത്തെ ശ്മശാനത്തില്‍ നിന്നു കണ്ടെത്തി
ജനിച്ചത് നാലും പെണ്‍കുട്ടികള്‍, ഒന്‍പത് മാസം പ്രായമുള്ള മകളെ അച്ഛന്‍ വിഷം നല്‍കി കൊന്നു 
Updated on: 
1 min read

ഗുവാഹത്തി: ഒന്‍പത് മാസം പ്രായമുള്ള മകളെ അച്ഛന്‍ വിഷം നല്‍കി കൊന്നു. അസമിലെ ചിരാങ് ജില്ലയിലാണ് സംഭവം. ഉസ്മാന്‍ അലി എന്നയാളാണ് മകളെ കൊന്ന് മൃതദേഹം മറവ് ചെയ്തത്. 

സല്‍മ ബീഗം എന്ന സ്ത്രീയെ വിവാഹം ചെയ്ത ഇയാള്‍ വീണ്ടുമൊരു പെണ്‍കുട്ടി ജനിച്ചതിന്റെ നിരാശയിലായിരുന്നു. ഈ വിഷയം ഉന്നയിച്ച് ഭര്‍ത്താവ് തന്നെ നിരന്തരം പീഢിപ്പിച്ചിരുന്നെന്ന് സല്‍മ മൊഴി നല്‍കി. മകളെ ഭര്‍ത്താവ് കൊന്നതറിഞ്ഞ സല്‍മയാണ് പൊലീസില്‍ പരാതി നല്‍കിയത്. 

പൊലീസ് അന്വേഷണത്തില്‍ കുഞ്ഞിന്റെ മൃതദേഹം പ്രതിയുടെ വീടിനടുത്തെ ശ്മശാനത്തില്‍ നിന്നു കണ്ടെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കൈമാറിയെന്ന് പൊലീസ് പറഞ്ഞു. ഉസ്മാന്‍ അലി ഒളുവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER