ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
Updated on
1 min read

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു.അര്‍ദ്ധ സൈനിക വിഭാഗമായ സിആര്‍പിഎഫിലെ രണ്ട് ജവാന്മാര്‍ക്കും ജമ്മു കശ്മീര്‍ പൊലീസിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമാണ് ജീവന്‍ നഷ്ടമായത്. 

ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുളള ബാരാമുളളയിലാണ് സംഭവം. ക്രെറി ചെക്ക്‌പോസ്റ്റില്‍ സിആര്‍പിഎഫ്- ജമ്മു കശ്മീര്‍ പൊലീസ് സംയുക്ത നിരീക്ഷണം നടത്തുന്നതിനിടെയാണ് ഭീകരാക്രമണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് കടന്നുക്കളഞ്ഞ ഭീകരരെ കണ്ടെത്തുന്നതിനുളള ഊര്‍ജ്ജിതമായ ശ്രമത്തിലാണ് സുരക്ഷാ സേന.

വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.ഒരാഴ്ചക്കിടെ ജമ്മുകശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com