ജമ്മുകശ്മീരിലും ഗോ രക്ഷകരുടെ ആക്രമണം; ഒന്‍പത് വയസുള്ള കുട്ടിയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് മര്‍ദ്ദനം

ജമ്മുകശ്മീരിലും ഗോ രക്ഷകരുടെ ആക്രമണം; ഒന്‍പത് വയസുള്ള കുട്ടിയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് മര്‍ദ്ദനം

ക്രൂരമായി മര്‍ദ്ദിച്ച് തങ്ങളെ കൊലപ്പെടുത്തിയതിന് ശേഷം നദിയിലെറിയാനായിരുന്നു ഇവരുടെ നീക്കമെന്നും ആക്രമണത്തിനിരയായവര്‍
Published on

ശ്രീനഗര്‍: ഒന്‍പത് വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് നേരെ ജമ്മുകശ്മീരില്‍ ഗോ രക്ഷകരുടെ ആക്രമണം. നാടോടികളായി ജീവിക്കുന്ന ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് വെള്ളിയാഴ്ച ഗോ രക്ഷകര്‍ ഇരുമ്പ് ദണ്ഡ് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ആക്രമിച്ചത്. 

ജമ്മുകശ്മീരിലെ റിയാസി ജില്ലയിലായിരുന്നു സംഭവം. തങ്ങളുടെ സാധനങ്ങളെല്ലാമായി താമസിക്കാന്‍ മറ്റൊരു സ്ഥലം നോക്കി പോകുന്നതിനിടയിലാണ് ഇവര്‍ക്ക് നേരെ ഗോ രക്ഷക് പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്. ഇവരുടെ കൈവശമുണ്ടായിരുന്ന പശു, ആട് എന്നിവയേയും ഗോ രക്ഷക് പ്രവര്‍ത്തകര്‍ കൊണ്ടുപോയി. 

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. ആക്രമണം നടത്തിയ അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

ആടുകളെ കൂടാതെ 16 പശുക്കളുമാണ് ഇവര്‍ക്കുണ്ടായിരുന്നത്. ക്രൂരമായി മര്‍ദ്ദിച്ച് തങ്ങളെ കൊലപ്പെടുത്തിയതിന് ശേഷം നദിയിലെറിയാനായിരുന്നു ഇവരുടെ നീക്കമെന്നും ആക്രമണത്തിനിരയായവര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com