ജമ്മുവില്‍ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം ; നിരവധി പേര്‍ക്ക് പരിക്ക്

ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ജമ്മുവില്‍ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം ; നിരവധി പേര്‍ക്ക് പരിക്ക്
Updated on
1 min read

ശ്രീനഗര്‍ : ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബസിന് അകത്തുവെച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപത്തെ വാഹനങ്ങള്‍ തകര്‍ന്ന നിലയിലാണ്.

സ്‌ഫോടനത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റെന്നും, ഗ്രനേഡാണ് സ്‌പോടനത്തിന് ഉപയോഗിച്ചതെന്നും ഐ ജി എം കെ സിന്‍ഹ വ്യക്തമാക്കി.

സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പ്രദേശം പൊലീസും സുരക്ഷാസേനയും വളഞ്ഞിരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം സംസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com