ജയലളിത ആശുപത്രിയിലെത്തിയത് ചവിട്ടേറ്റെന്ന് ആരോപണം

ജയലളിതയെ തള്ളിയിട്ടു പരിക്കേല്‍പ്പിച്ച നിലയിലാണ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന ആരോപണവുമായി എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ സ്പീക്കറുമായ പിഎച്ച് പാണ്ഡ്യന്‍ 
ജയലളിത ആശുപത്രിയിലെത്തിയത് ചവിട്ടേറ്റെന്ന് ആരോപണം
Updated on: 
1 min read

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ തള്ളിയിട്ടു പരിക്കേല്‍പ്പിച്ച നിലയിലാണ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന ആരോപണവുമായി എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ സ്പീക്കറുമായ പിഎച്ച് പാണ്ഡ്യന്‍ രംഗത്ത്. ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനില്‍വച്ചാണ് ജയലളിതക്ക് പരുക്കേറ്റതെന്നാണ് പാണ്ഡ്യന്റെ ആരോപണം.

ആരോ തള്ളിയിട്ടതിനെ തുടര്‍ന്ന് അമ്മ നിലത്തുവീഴുകയായിരുന്നു. തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ എത്തിക്കുകയയായിരുന്നെന്നും അതിനുശേഷം അമ്മയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും പാണ്ഡ്യന്‍ പറയുന്നു. അമ്മയ്ക്കു നല്‍കിയ ചികിത്സയെ സംബന്ധിച്ച് ഗുരുതരമായ സംശയങ്ങളുണ്ട്. എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ജയയ്ക്ക് നല്‍കിയിരുന്ന ഭക്ഷണം പരിശോധിക്കേണ്ടതാണ് പാണ്ഡ്യന്‍ ആവശ്യപ്പെടുന്നു. 

സെപ്റ്റംബര്‍ 22നായിരുന്നു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന്‌ശേഷം 27 സിസിടിവി കാമറകള്‍ അപ്പോളോ ആശുപത്രി അധികൃതര്‍ നീക്കം ചെയ്തിരുന്നതായും ആരോപണം ഉയരുന്നു.  ഇതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കണം. ഡിസംബര്‍ നാലിനായിരുന്നു ജയയുടെ മരണം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com