ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു; 2020 ലെ ആദ്യ വിക്ഷേപണം

വെള്ളിയാഴ്ച പുലര്‍ച്ചെ 2.35 ന്‌ ​ഫ്ര​ഞ്ച് ഗ​യാ​ന​യി​ൽ നി​ന്നാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ച​ത്
ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു; 2020 ലെ ആദ്യ വിക്ഷേപണം
Updated on
1 min read

ഫ്രഞ്ച് ​ഗയാന; ‌ഈ വർഷത്തെ ആദ്യ വിക്ഷേപണം വിജയകരമാക്കി ഐഎസ്ആർഒ. ഇ​ന്ത്യ​യു​ടെ ആ​ശ​യ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​മാ​യ ജിസാ​റ്റ് 30 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.35 ന്‌ ​ഫ്ര​ഞ്ച് ഗ​യാ​ന​യി​ൽ നി​ന്നാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ച​ത്. ഉയര്‍ന്ന് പൊങ്ങി 38ാം മിനിറ്റില്‍ ജിയോസിന്ക്രണൈസ് ഓര്‍ബിറ്റിൽ ഉപഗ്രഹത്തെ സ്ഥാപിക്കാന്‍ സാധിച്ചു.

യൂ​റോ​പ്യ​ൻ വി​ക്ഷേ​പ​ണ​വാ​ഹ​ന​മാ​യ അ​രി​യാ​നെ അ​ഞ്ചാ​ണ് 3,357 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഉ​പ​ഗ്ര​ഹ​ത്തെ ബ​ഹി​രാ​കാ​ശ​ത്തി​ൽ എ​ത്തി​ച്ച​ത്.2005 ഡി​സം​ബ​റി​ൽ വി​ക്ഷേ​പി​ച്ച ഇ​ൻ​സാ​റ്റ് - 4 എ ​ഉ​പ​ഗ്ര​ഹ​ത്തി​ന് പ​ക​ര​മാ​യാ​ണ് ജി​സാ​റ്റ് 30 വി​ക്ഷേ​പി​ക്കു​ന്ന​ത്. ഡി​ടി​എ​ച്ച് , ടെ​ലി​വി​ഷ​ൻ ബ്രോ​ഡ്കാ​സ്റ്റ് അ​പ്‍​ലിം​ങ്കിം​ഗ്, ഡി​എ​സ്എ​ൻ​ജി, ഇ​ന്‍റ‍​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ ലക്ഷ്യമിട്ടാണ് ജി​സാ​റ്റ് 30 വിക്ഷേപണം.

ഉ​പ​ഗ്ര​ഹ​ത്തി​ന് 15 വ​ര്‍​ഷം ആ​യു​സു​ണ്ടാ​കു​മെ​ന്ന് ഐ​എ​സ്ആ​ര്‍​ഒയുടെ വിലയിരുത്തൽ. അ​രി​യാ​നെ റോ​ക്ക​റ്റി​ൽ വി​ക്ഷേ​പി​ക്കു​ന്ന 24-ാം ഇ​ന്ത്യ​ൻ ഉ​പ​ഗ്ര​ഹ​മാ​ണ് ജി​സാ​റ്റ് 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com