ജിസി മുർമു രാജിവെച്ചു; മനോജ് സിൻഹ ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവർണർ

ജിസി മുർമു രാജിവെച്ചു; മനോജ് സിൻഹ ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവർണർ

ജിസി മുർമു രാജിവെച്ചു; മനോജ് സിൻഹ ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവർണർ
Published on

ശ്രീനഗർ: പ്രഥമ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ജിസി മുർമു രാജിവെച്ചു. ജിസി മുർമുവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. മുൻ കേന്ദ്ര മന്ത്രി മനോജ് സിൻഹ ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവർണറാകും. 

ജമ്മു കശ്മീരിന്റെ ലഫ്റ്റനനന്റ് ഗവർണറായി നിയമിതനായി ഒരുവർഷത്തിന് ശേഷമാണ് മുർമുവിന്റെ രാജി. മുർമു അടുത്ത കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 

രാജീവ് മെഹ്റിഷി വിരമിക്കുന്ന സാഹചര്യത്തിലാണ് ജിസി മുർമു പുതിയ സിഎജി ആയി സ്ഥാനമേൽക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ മുർമു ശ്രീനഗർ വിട്ടതായും അദ്ദേഹം ഇന്ന് ഡൽഹിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. 

1985 ബാച്ചിലെ ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസറായ മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണറായി നിയമിക്കപ്പെടും മുമ്പ് ധനകാര്യ മന്ത്രാലയത്തിലും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com