ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തിലല്ല; മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമല്ലെന്ന് ഗോവ മന്ത്രി

ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു
ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തിലല്ല; മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമല്ലെന്ന് ഗോവ മന്ത്രി
Updated on
1 min read

പനാജി: ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായമില്ലാതെയാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മുന്നോട്ടു പോവുന്നതെന്ന് ഗോവ കൃഷി മന്ത്രി വിജയ് സര്‍ദേശായി. മനോഹര്‍ പരീക്കറുടെ ആരോഗ്യനില വഷളാണെന്ന രീതിയില്‍ വന്ന പ്രതികരണങ്ങള്‍ തള്ളിയാണ് ഗോവ മന്ത്രിയുടെ വാക്കുകള്‍. 

മനോഹര്‍ പരീക്കര്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ പരീക്കറുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച മന്ത്രി, പരീക്കറുടെ ആരോഗ്യനില മോശമല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. 

രാഷ്ട്രീയവും, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിക്കുന്നതിനല്ല, ഭരണപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതിനാണ് ഇവിടെ എത്തിയതെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ നിന്നും തിരികെ എത്തിയെങ്കിലും വീടിന് പുറത്തേക്ക് പരീക്കര്‍ എത്തിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com