ജെഎന്‍യു വിദ്യാര്‍ഥിയുടെ മരണം കൊലപാതകമാണെന്ന് പിതാവ്

ജെഎന്‍യു വിദ്യാര്‍ഥി മുത്തുകൃഷ്ണന്‍ ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് ജീവാനന്ദം.
ജെഎന്‍യു വിദ്യാര്‍ഥിയുടെ മരണം കൊലപാതകമാണെന്ന് പിതാവ്
Updated on
1 min read

ന്യൂഡെല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി മുത്തുകൃഷ്ണന്‍ ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് ജീവാനന്ദം. മുത്തുകൃഷ്ണന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാല്‍ നിലത്തുമുട്ടിയ നിലയിലായിരുന്നു കാണപ്പെട്ടിരുന്നത്. ധൈര്യശാലിയായിരുന്ന തങ്ങളുടെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും ഇതിലെന്തോ അട്ടിമറിയുണ്ടെന്നും കൂലിപ്പണിക്കാരനായ ജീവനന്തം പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. 

പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന സംഘത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട വിദഗ്ദന്‍ ഉണ്ടാകണം. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന്റെ വീഡിയോ പകര്‍ത്തണമെന്നും മുത്തുകൃഷ്ണന്‍ ആവശ്യപ്പെടുന്നുണ്ട്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത് ഇവിടം വരെ എത്തിയ തങ്ങളുടെ മകന്‍ ആത്മഹത്യ ചെയ്യില്ല എന്ന് മുത്തുകൃഷ്ണന്റെ മാതാവും പറഞ്ഞു. മുത്തുകൃഷ്ണന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടമെന്നു തന്നെയാണ് സഹോദരിയും സ്വകാര്യ സ്‌കൂള്‍ അധ്യാപികയുമായ കലൈവാണിയുടെയും ആവശ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jaish operative held in Bengal planned to target CM Suvendu, infiltrate Jantar Mantar protest: STF
Devendra Fadnavis
 NEET exam
Postal Department Revises Parcel Rates
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com