ജോലി കിട്ടിയില്ല;  മുന്‍ ഐഐടി വിദ്യാര്‍ത്ഥി ക്യാമ്പസ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

 ഡല്‍ഹി ഐഐടിയിലെ പൂര്‍വ വിദ്യാര്‍ത്ഥി ജോലി കിട്ടാത്തതില്‍ നിരാശ ബാധിച്ച് ക്യാമ്പസ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ജോലി കിട്ടിയില്ല;  മുന്‍ ഐഐടി വിദ്യാര്‍ത്ഥി ക്യാമ്പസ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
Updated on
1 min read

ന്യഡല്‍ഹി:  ഡല്‍ഹി ഐഐടിയിലെ പൂര്‍വ വിദ്യാര്‍ത്ഥി ജോലി കിട്ടാത്തതില്‍ നിരാശ ബാധിച്ച് ക്യാമ്പസ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. 31 വയസുകാരനായ അനുഷ്മാന്‍ ഗുപ്തയെന്ന ആളാണ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

2010 ബാച്ചിലെ ബിടെക് വിദ്യാര്‍ത്ഥിയായിരുന്നു. രാത്രി പതിനൊന്നുമണിക്ക് ശേഷം ക്യാമ്പസില്‍ എത്തിയ ഇയാള്‍ കെട്ടിടതത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടുകയായിരുന്നു.രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.

ക്യമ്പസില്‍ സുഹൃത്തിനെ താണാന്‍ പേവുകയാണെന്ന് പറഞ്ഞായിരുന്നു വിട്ടില്‍ നിന്ന് അതിരാവില ഇറങ്ങിയതാണെന്നും ജോലി ലഭിക്കാത്തതിലുള്ള നിരാശയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com