ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാല്‍സംഗം ചെയ്തു ; മലയാളി വൈദികന്‍ ഭോപ്പാലില്‍ അറസ്റ്റില്‍

ജോലി വാങ്ങി നല്‍കാമെന്ന് പ്രലോഭിച്ച്  യുവതിയെ ബലാല്‍സംഗം ചെയ്തു എന്ന പരാതിയില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാല്‍സംഗം ചെയ്തു ; മലയാളി വൈദികന്‍ ഭോപ്പാലില്‍ അറസ്റ്റില്‍
Updated on
1 min read

ഭോപ്പാല്‍ : ജോലി വാങ്ങി നല്‍കാമെന്ന് പ്രലോഭിച്ച്  യുവതിയെ ബലാല്‍സംഗം ചെയ്തു എന്ന പരാതിയില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍. ഭോപ്പാലിലെ ഈദ്ഗാഹ് ഹില്‍സിലെ സെന്റ് ജോസഫ്‌സ് ചര്‍ച്ചിലെ വൈദികന്‍ ഫാദര്‍ ജോര്‍ജ് ജേക്കബാണ് അറസ്റ്റിലായത്. ജോലി അഭ്യര്‍ത്ഥിച്ച് വൈദികന്റെ അടുത്തെത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. 

മുംബൈ സ്വദേശിനിയായ  മുപ്പതുകാരിയാണ് പരാതിക്കാരി. മുംബൈ എംപി നഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇവരുടെ ജോലി അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതോടെയാണ് ഒരു സുഹൃത്ത് വഴി ജോലി തേടി ഇവര്‍ ഫാദര്‍ ജോര്‍ജിനെ സമീപിച്ചത്. സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് തന്റെ താമസസ്ഥലത്തേക്ക് വിളിപ്പിച്ച വൈദികന്‍ ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. 

ഷാജെഹാനാബാദ് പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്. ബലാല്‍സംഗ കുറ്റം ചുമത്തിയ ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം വൈദികന്‍ നിരപരാധിയാണെന്ന്  മെഡിക്കല്‍ റിപ്പോര്‍ട്ട് തെളിയിക്കുന്നതായി സഭ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Parliament Standings
Todays Top 5 News
Bengaluru techie among 23 designated as terrorists
pm narendra modi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com