ഞാനെന്റെ ജീവിതത്തില്‍ ഗുര്‍മീതിനെ കണ്ടിട്ടില്ല; വെളിപ്പെടുത്തി അക്ഷയ് കുമാര്‍

വിവാദ സന്യാസി ദേരാ സച്ചാ സൗദ ഗുര്‍മീത് റാം റഹീം സിങ്ങിനെ ഞാനെന്റെജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് അക്ഷയ് കുമാര്‍
ഞാനെന്റെ ജീവിതത്തില്‍ ഗുര്‍മീതിനെ കണ്ടിട്ടില്ല; വെളിപ്പെടുത്തി അക്ഷയ് കുമാര്‍
Updated on: 
1 min read

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ സന്യാസി ദേരാ സച്ചാ സൗദ ഗുര്‍മീത് റാം റഹീം സിങ്ങിനെ താന്‍ കണ്ടിട്ടേ ഇല്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി ആയിരുന്ന സുഖ്ബിര്‍ സിങ്ങ് ബാദലും ഗുര്‍മീതും തമ്മിലുള്ള കൂടിക്കാഴ്ച അക്ഷയ് കുമാറിന്റെ വീട്ടില്‍ വെച്ചാണ് നടന്നതെന്നതായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ഗുര്‍മീതിന്റെ സിനിമയായാ മെസഞ്ചര്‍ ഓഫ് ഗോഡുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താന്‍ ഗുര്‍മീതിനെ കണ്ടിട്ടേ ഇല്ലെന്നും തന്റെ സിനിമകളിലൂടെ പഞ്ചാബ് സംസ്‌കാരത്തേ വളര്‍ത്തിയിട്ടേ ഉള്ളെന്നും അക്ഷയ് ട്വീറ്റില്‍ പറയുന്നു. പഞ്ചാബ് സഹോദരങ്ങളോട് സ്‌നേഹവും ആദരവും മാത്രമേ ഉള്ളൂവെന്നും ഒരിക്കലും അവരുടെ വികാരത്തെ വ്രണപ്പെടുത്തില്ലെന്നും അക്ഷയ് കുമാര്‍ ട്വീറ്ററില്‍ കുറിച്ചു.

സന്യാസിനിയെ മാനഭംഗം ചെയ്ത കേസിന് പുറമെ കൊലപാതകം, കലാപം ഉണ്ടാക്കുക ഉള്‍പ്പെടെ നിരവധി കേസുകളിലാണ് ഗുര്‍മീത് റാം റഹീം സിങ്ങിന് ജയില്‍ശിക്ഷ ലഭിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER