ഞാന്‍ ഇന്ദിരാ ഗാന്ധിയല്ല, പക്ഷേ അവരെ പോലെ പ്രവര്‍ത്തിക്കുമെന്ന് പ്രിയങ്കാ ഗാന്ധി

ജനങ്ങളെ എങ്ങിനെ സേവിക്കുവാന്‍ ഇന്ദിരാ ഗാന്ധി  ആഗ്രഹിച്ചുവോ, അതേ ആഗ്രഹമാണ് എന്റെയും രാഹുലിന്റേയും മനസിലുള്ളത്
ഞാന്‍ ഇന്ദിരാ ഗാന്ധിയല്ല, പക്ഷേ അവരെ പോലെ പ്രവര്‍ത്തിക്കുമെന്ന് പ്രിയങ്കാ ഗാന്ധി
Updated on: 
1 min read

കാണ്‍പൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് മുന്നില്‍ ഒന്നുമല്ല ഞാന്‍. എന്നാല്‍ ഇന്ദിരാ ഗാന്ധി ജനങ്ങളെ സേവിച്ച പാത പിന്തുടരുവാനാണ് തന്റെ ആഗ്രഹം എന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങളെ എങ്ങിനെ സേവിക്കുവാന്‍ ഇന്ദിരാ ഗാന്ധി  ആഗ്രഹിച്ചുവോ, അതേ ആഗ്രഹമാണ് എന്റെയും രാഹുലിന്റേയും മനസിലുള്ളത് എന്നും പ്രിയങ്ക ഗാന്ധി പറയുന്നു. 

ജനങ്ങളെ ആ വിധം സേവിക്കുവാനുള്ള ഞങ്ങള്‍ക്കുള്ളിലെ ആ ആഗ്രഹത്തെ ആര്‍ക്കും ഇല്ലാതാക്കുവാന്‍ സാധിക്കില്ല. നിങ്ങള്‍ അനുവദിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ നിങ്ങളെ സേവിച്ചുകൊണ്ടിരിക്കും. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍. 

എന്‍ഡിഎ സര്‍ക്കാരിനെതിരേയും പ്രിയങ്ക രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. രണ്ട് തരത്തിലുള്ള സര്‍ക്കാരാണുള്ളത്. ഒന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. മറ്റൊന്ന് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

പബ്ലിസിറ്റിയാണ് എവിടേയും മോദി സര്‍ക്കാരിന്റെ ലക്ഷ്യം. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എടുത്ത് നോക്കിയാല്‍ ഇത് കാണാം. ഒആര്‍ഒപി നിങ്ങള്‍ അവര്‍ക്ക് നല്‍കുന്ന സമ്മാനമോ ആനുകൂല്യമോ അല്ല. അവരുടെ അവകാശമാണ് അത്. എന്നാല്‍ ഒആര്‍ഒപിയെ സര്‍ക്കാര്‍ സൈന്യത്തിന് നല്‍കുന്ന ആനുകൂല്യം എന്ന് പറഞ്ഞാണ് മോദി സര്‍ക്കാര്‍ ചിത്രീകരിക്കുന്നത് എന്നും പ്രിയങ്ക പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com