ഞായറാഴ്ച ഭാരതബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ നീക്കം

പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ്  ഭാരതബന്ദ് നടത്തുന്നതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കള്‍ പറഞ്ഞു
ഞായറാഴ്ച ഭാരതബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ നീക്കം
Updated on: 
1 min read

ന്യൂഡല്‍ഹി; രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ഞായറാഴ്ച ഭാരതബന്ദ് നടത്തു. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ്  ഭാരതബന്ദ് നടത്തുന്നതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കള്‍ പറഞ്ഞു. ഏഴു സംസ്ഥാനങ്ങളില്‍ നടക്കുന്ന കര്‍ഷപ്രക്ഷോഭം അഞ്ച് ദിവസം പിന്നിട്ടു.

കേരളത്തില്‍ ഞായറാഴ്ച ഹര്‍ത്താല്‍ നടത്താന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹായം തേടിയിട്ടുണ്ടെന്നും അവര്‍ സമ്മതിച്ചാല്‍ നടത്തുമെന്നും കിസാന്‍ മഹാസംഘ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പി.ടി. ജോണ്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com